കേഴുന്ന വേഴാമ്പല്‍
നല്‍കൂ എനിയ്കിറ്റു ദാഹജലം എന്റെ
ജീവനുണരുവാന്‍ ജീവജലം
എങ്കിലോ ഞാന്‍ പറഞ്ഞീടാമിനിയെന്റെ
ദാരുണമായ കദനകഥ
ഉണ്ടായിരുന്നൂ എനിയ്കുമൊരു നല്ല
ശോഭനമായൊരു ഭൂതകാലം
അച്ഛനുമമ്മയും സോദരന്മാരുമായ്
സന്തോഷിച്ചീടുന്ന നല്ലകാലം
കൂട്ടരുമൊന്നിച്ചു പാറിപ്പറന്നിടും
സ്വച്ഛന്ദമാം നീലവാനിടത്തില്‍
ക്ഷീണമകറ്റുവാന്‍ മാടിവിളിയ്കുന്നു
പൂമരക്കൈയ്യുകള്‍ താഴെയായി
ദാഹമകറ്റുവാന്‍ മാരിമുകിലുകള്‍
നീട്ടുന്നു തണ്ണീര്‍ക്കുടങ്ങള്‍ മേലെ
പൈയ്യകറ്റീടുവാന്‍ മാടിവിളിയ്കുന്നൂ
നല്ല ഫലവൃക്ഷ സഞ്ചയങ്ങള്‍
അന്നൊരിയ്കല്‍ വന്നൂ ലാഭക്കൊതിയുമായ്
മണ്ണിലെ മാനവരാര്‍ത്തിയോടെ
വന്‍മരമൊക്കെയറുത്തു മുറിച്ചിട്ടു
തന്‍മഴു കൊണ്ടവരൊന്നിനൊന്നായ്
യന്ത്രങ്ങള്‍ കൊണ്ടവര്‍ കീറിമുറിച്ചിട്ടു
ഞങ്ങള്‍ തന്‍ മാതാവാം ഭൂദേവിയെ
കാലങ്ങളോരോന്നു ചെല്ലവേ നഷ്ടമായ്
വാസസ്ഥലവുമെന്‍ കൂട്ടുകാരും
ചുട്ടുപൊള്ളിയ്കുന്നു ഭൂമിയെ നിങ്ങള്‍ തന്‍
ദുഷ്ടത്തരങ്ങളതു കാരണം
ഇന്നു ഞാന്‍ കേഴുന്നൊരിറ്റു വെള്ളത്തിനായ്
നല്‍കിടൂ ഞാനും വിടകൊള്ളട്ടെ.
ഷൈനീഹരിദാസ്